കാർ പൂളിംഗ് എന്നാൽ സ്വന്തമായി വാഹനം ഉള്ള പല ആളുകൾ സ്ഥിരം യാത്ര ഒരുമിച്ചു ഒരു കാറിൽ ആക്കുന്ന അനൌപചാരിക സംവിധാനം ആണ്. ചിലപ്പോൾ കാർ ഉടമസ്ഥൻ കൂടെ ഉള്ളവരുടെ കയ്യിൽ നിന്നു കൂടി ഇന്ധന വില ഷെയർ ചെയ്യുന്ന രീതിയും ഉണ്ട്. പൊതുഗതാഗതം താറുമാറായി ഇരിക്കുന്ന നമ്മുടെ നാട്ടിൽ ഈ സംവിധാനം കുറെ പ്രയോജനങ്ങൾ നൽകുന്നു. ഇന്ധന ലാഭം, മലിനീകരണ നിയന്ത്രണം എന്നിങ്ങനെ സാമ്പത്തിക നേട്ടങ്ങളും പരിസ്ഥിതി നേട്ടങ്ങളും ഉണ്ട്.4 കാറുകൾക്ക് പകരം ഒരു കാർ - ഇന്ധനം ലാഭം, മനുഷ്യാധ്വാനം ലാഭം, മലിനീകരണം കുറവ്, അറ്റകുറ്റപ്പണി കുറവ്, പാര്ക്കിംഗ് സ്ഥലം ലാഭം, ഗതാഗത കുരുക്കുകുറവു അങ്ങനെ നിരവധി നല്ലകാര്യങ്ങൾ.
ഒരു വാഹനം തനിച്ചു ഓടിച്ചു പോകുമ്പോൾ ഉണ്ടാകുന്ന വിരസത കുറയ്ക്കാം , കുറച്ചു സുഹൃത്തുക്കളും ആയി വിശേഷങ്ങളും, വിവരങ്ങളും പങ്കുവെക്കാം, സംവാദങ്ങൾ നടത്താം ഏകദേശം ഒരേ സമയം പാലിക്കുന്നവർക്ക് എല്ലാം കൊണ്ടും ലാഭം. മറ്റുള്ളവരോട് പരിഗണന, മറ്റുള്ളവരുടെ സമയത്തിന് വില, കുറച്ചു ക്ഷമ ഇന്നീ ഗുണഗണങ്ങൾ ഉണ്ടെങ്കിൽ ദിവസവും കാർപൂൾ ഒരു ഹൃദ്യമായ അനുഭവമാകും. ഈ സംവിധാനം നിയമവിധേയം ആക്കിയിട്ടില്ലെങ്കിലും, ഗവേര്ന്മേന്റിന്റെ എണ്ണ സംരക്ഷണ സന്ദേശങ്ങളിൽ ഈ ആശയം ഇടം പിടിക്കാറുണ്ട്. നിരവധി കമ്പനികളും കാർപൂളിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നു.
യുവ തലമുറ പ്രത്യേകിച്ചും ഈ സംവിധാനത്തിൽ തൽപ്പരർ ആണ്.
ഒരു വാഹനം തനിച്ചു ഓടിച്ചു പോകുമ്പോൾ ഉണ്ടാകുന്ന വിരസത കുറയ്ക്കാം , കുറച്ചു സുഹൃത്തുക്കളും ആയി വിശേഷങ്ങളും, വിവരങ്ങളും പങ്കുവെക്കാം, സംവാദങ്ങൾ നടത്താം ഏകദേശം ഒരേ സമയം പാലിക്കുന്നവർക്ക് എല്ലാം കൊണ്ടും ലാഭം. മറ്റുള്ളവരോട് പരിഗണന, മറ്റുള്ളവരുടെ സമയത്തിന് വില, കുറച്ചു ക്ഷമ ഇന്നീ ഗുണഗണങ്ങൾ ഉണ്ടെങ്കിൽ ദിവസവും കാർപൂൾ ഒരു ഹൃദ്യമായ അനുഭവമാകും. ഈ സംവിധാനം നിയമവിധേയം ആക്കിയിട്ടില്ലെങ്കിലും, ഗവേര്ന്മേന്റിന്റെ എണ്ണ സംരക്ഷണ സന്ദേശങ്ങളിൽ ഈ ആശയം ഇടം പിടിക്കാറുണ്ട്. നിരവധി കമ്പനികളും കാർപൂളിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നു.
ജോലി ദിവസങ്ങളിൽ നാട്ടിൽ നിന്നു മാറി താമസിക്കുന്നവർ, വാരാന്ത്യത്തിൽ നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവർ ഈ സംവിധാനം വളരെ കൃത്യതാപൂർവ്വം ഉപയോഗിക്കുന്നു. ഭക്ഷണം, ലഘുവിശ്രമം, വിനോദം, ചർച്ചകൾ ഇതെല്ലാം ഈ യാത്രയിൽ ഉൾക്കൊള്ളിക്കാം.
ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ്സയിറ്റുകൾ, മൊബൈൽ ആപ്പ്ളികേഷനുകൾ, കമ്പനി ഫോറങ്ങൾ എന്നിവ ഉണ്ട്. കാർപൂളുകൾക്ക് പാർക്കിങ്ങിനും യാത്രയിൽ തിരക്കുള്ള സ്ഥലങ്ങളിൽ മുൻഗണന ഉള്ള ലേനുകളും ഒക്കെ നിലവിൽ വരുന്നത് ആവശ്യം ആണ്. പോതുഗതാഗതത്തിനു നല്ലൊരു പൂരകം ആണ് കാർ പൂളിംഗ്, പക്ഷെ ഒരിക്കലും പകരം വെക്കലല്ല. നല്ല പൊതുഗതാഗത സംവിധാനങ്ങൾക്ക് വേണ്ടി ശബ്ദം ഉയര്ത്തുക തന്നെ
No comments:
Post a Comment