Total Pageviews

Friday, February 21, 2014

കാറുകൾക്ക് നികുതി ഇളവ് , പോതുഗതാഗതത്തിനു പ്രോത്സാഹനം ഇല്ല

17 ഫെബ്രുവരി 2014 ഇന് അവതരിപ്പിച്ച യു പി സർക്കാരിന്റെ ഇടക്കാല ബജറ്റ് കാർ വിൽപ്പന കുറഞ്ഞിരിക്കുന്നു എന്ന വ്യവസായികളുടെ മുറവിളിക്ക് പരിഹാരം ഉണ്ടാക്കിയിരിക്കുന്നു. ആഡംബര എസ് യു വി കളുടെ നികുതി അടക്കം കുറച്ചു.30 ഇൽ നിന്ന് 24 ലേക്കാണ് കുറച്ചത്. ഇടത്തരവും ചെറുതുമായ എല്ലാ വാഹന നികുതി നിരക്കും കുറച്ചു.അധികം ഡീസൽ കുടിക്കുന്ന എസ് യു വി കൾക്ക് കൂടുതൽ നികുതിവേണം എന്ന ആവശ്യം ഉയരുമ്പോൾ ആണ് ഉത്തമ നിലപാട്. ഇനി ഡീസൽ സബ്സിഡി കുറക്കാൻ മുറവിളിയും കൂട്ടണം, എന്തൊരു ഇരട്ടത്താപ്പ്!! . "കാടിന്റെ മുൻപിൽ അറക്കവാൾ വില്പ്പനയും, മരസംരക്ഷണ വാരാചരണവും" എന്ന പോലെ ഉണ്ട്.
 
നമ്മുടെ നഗരങ്ങളെ മലിനീകരണത്തിൽ നിന്നും ഗതാഗത കുരുക്കിൽ നിന്നും രക്ഷിക്കാൻ പോതുഗതാഗതത്തിനു മാത്രമേ കഴിയൂ എന്ന് മനസിലാക്കാൻ വിദേശ ബിരുദം ഒന്നും വേണ്ട.സാധാരണക്കാരൻ യാത്ര ചെയ്യുന്ന പോതുഗതാഗതത്തിനു ഡീസൽ സബ്സിഡി ഇല്ല. അവൻ ഉയർന്ന വിലക്കു യാത്ര ചെയ്യണം. മൈലെജു 10 ഇൽ താഴെ ഉള്ള എസ് യു വി കൾക്ക് വിലക്കുറവും. ഇങ്ങനത്തെ തലതിരിഞ്ഞ നയങ്ങൾ തുറന്നു കാണിക്കാൻ ആർക്കും താല്പര്യം ഇല്ല.കാരണം, ജോലിയെടുക്കുന്നവരുടെ ശബ്ദം ചാനൽ സ്റ്റുഡിയോകളുടെ വളരെ ദൂരെയാണ്. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നവരുടെ റെയിൽവേ സീസണ് ടിക്കെറ്റിനും, ബസ് പാസുകൾക്കും, കമ്പനികൾ ജീവനക്കാർക്ക് കൊടുക്കുന്ന യാത്ര സൌകര്യങ്ങൾക്കും അടിയന്തരം ആയി നികുതി ഇളവുകൾ പ്രഖ്യാപിക്കണം. പോതുഗതാഗത്തിന് കുറഞ്ഞ നിരക്കിൽ ഡീസൽ നേരിട്ട് എണ്ണ കമ്പനികൾ കൊടുക്കാനുള്ള സംവിധാനം പഴുതുകൾ അടച്ചു നടപ്പിലാക്കണം.

No comments: