ബഹു സർ,
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മണ്ഡലത്തിലെ ഒരു വോട്ടർ ആണ് ഞാൻ, ഞാൻ ജീവിക്കുന്ന കീഴില്ലം പ്രദേശത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകാൻ ബസ് സർവീസുകൾ എല്ലാം പെരുമ്പാവൂർ ചുറ്റിയാണ് ഉള്ളത്. ഗതാഗതക്കുരുക്കിന് പ്രസിദ്ധമായ പെരുമ്പാവൂർ വഴിയുള്ള യാത്ര ഒത്തിരി സമയ നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ്. ഈ പ്രശ്നം മറികടക്കാൻ
മണ്ണൂർ - ponjassery റോഡ് വഴി ആലുവയിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുന്നത് വളരെ നന്നായിരിക്കും.
ആലുവ മെട്രോ, രാജഗിരി ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, കാക്കനാട് സിവിൽ സ്റ്റേഷൻ, ഇൻഫോപാർക്ക് എന്നിവയിലേക്ക് ഇപ്പൊൾ ഒത്തിരി ആളുകൾ പെരുമ്പാവൂർ ചുറ്റി ആണ് പോകുന്നത്
പൊതു മേഖലയിലോ , സ്വകാര്യ മേഖലയിലോ ഈ റൂട്ടിൽ രാവിലെയും വൈകുന്നേരവും ഒന്ന് രണ്ട് ബസ് സർവീസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കാൻ സഹായിക്കണം എന്ന് ആവശ്യപ്പെടുന്നു.
വിശ്വസ്തതയോടെ
അനൂപ് വർഗീസ്
No comments:
Post a Comment